നെയ്മര്‍ ഗോളടിച്ചു; ആര്‍പ്പ് വിളിച്ച് സഹോദരിയുടെ ഷോള്‍ഡര്‍ ഇളകി


മോസ്‌കോ: ലോകത്തെ ഏറ്റവും വിലയേറിയ കാലുകളിലൊന്നിന്റെ ഉടമയായ ബ്രസീല്‍ താരം നെയ്്മറില്‍ നിന്ന് ലോകം കാത്തു നിന്ന നിമിഷമായിരുന്നു അത്, കോസ്‌റ്റോറിക്കയ്‌ക്കെതിരേ നിര്‍ണായക നിമിഷത്തില്‍ അതിനിര്‍ണായകമായ ഒരു ഗോള്‍. ബ്രസീല്‍ ഫാന്‍സ് ആര്‍ത്തു വിളിച്ചു, നെയ്മര്‍ മുട്ടുകുത്തി നിന്ന് കരഞ്ഞു. പക്ഷേ നെയ്മറിന്റെ സഹോദരിയുടെ ആഹ്ലാദപ്രകടനം അല്‍പ്പം കടന്നു പോയി, ഫലം സ്വന്തം ഷോള്‍ഡര്‍ ഇളകി.

വെള്ളിയാഴ്ച്ച കോസ്‌റ്റോറിക്കയ്‌ക്കെതിരേ നേടിയ സുന്ദരന്‍ ഗോളില്‍, സഹോദി റാഫെല്ല സാന്റോസിന്റെ അമിതാഹ്ലാദ പ്രകടനത്തെ കുറിച്ച് ബ്രസീല്‍ ചാനലായ സ്‌പോര്‍ ടിവിയാണ് റിപോര്‍ട്ട് ചെയ്തത്. സര്‍വം മറന്നുള്ള ആര്‍പ്പ് വിളിക്കിടെ സമീപത്ത് നില്‍ക്കുകയായിരുന്ന സുഹൃത്തുമായി കൂട്ടിയിടിച്ചാണ് കൈയ്ക്ക്് പരിക്കേറ്റത്. പിന്നീട് ് തൂക്കിയിട്ട ഇടത് കൈയോട് കൂടിയ ഫോട്ടോ റാഫെല്ല സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.

റഷ്യന്‍ ലോക കപ്പിലെ ആദ്യ കളിയിലെ മങ്ങിയ പ്രകടനത്തിന് വലിയ വിമര്‍ശനമേറ്റു വാങ്ങിയിരുന്ന നെയ്മറിന് കോസ്‌റ്റോറിക്കയ്‌ക്കെതിരായ ഗോള്‍ വലിയ ആത്മവിശ്വാസമാണ് പകര്‍ന്നത്. ഗോള്‍ നേടിയ ശേഷം മുട്ടുകുത്തി നിന്നുള്ള ആനന്ദ കണ്ണീരില്‍ അത് പ്രകടവുമായിരുന്നു. കാലിന്റെ എല്ലിന് പൊട്ടലേറ്റതിനെ തുടര്‍ന്ന് ദീര്‍ഘനാള്‍ വിശ്രമത്തിന് ശേഷമാണ് പാരിസ് സെന്റ് ജെര്‍മയ്ന്‍ ടീമിന്റെ സ്‌ട്രെയ്ക്കറായ നെയ്മര്‍ ലോക കപ്പില്‍ കളിക്കാനിറങ്ങിയത്.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top