നെതര്‍ലാന്‍ഡ് അംബാസിഡറായി വേണു രാജമണി നിയമിതനായിന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രസ് സെക്രട്ടറിയും പ്രമുഖ നയതന്ത്രജ്ഞനുമായ വേണു രാജമണി നെതര്‍ലന്‍ഡ്‌സിലെ ഇന്ത്യന്‍ അംബാസഡറായി നിയമിതനായി. ഹേഗിലെ അന്താരാഷ്ട്ര കോടതിയിലെ രാസായുധങ്ങള്‍ തടയുന്നതിനുള്ള സംഘത്തിലെ ഇന്ത്യന്‍ പ്രതിനിധിയായും രാജമണി ഉടന്‍ നിയമിതനാവും. നെതര്‍ലന്‍ഡ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര സംഘടനകളുമായുള്ള ചര്‍ച്ചയ്ക്കും ഇനി മധ്യസ്ഥത വഹിക്കുക ഇദ്ദേഹമായിരിക്കും.2002-04 കാലത്ത് വിദേശ കാര്യമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹയുടെ ഓഫിസ് ഡയറക്ടറായിരുന്ന വേണു രാജമണി യുഎസ്, ചൈന തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യന്‍ സ്ഥാനപതിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top