നെതന്യാഹു ഇന്ത്യയില്‍, കീഴ് വഴക്കം ലംഘിച്ച് മോഡി നേരിട്ടെത്തി സ്വീകരിച്ചുന്യൂഡല്‍ഹി : ആറു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഡല്‍ഹി അന്താരാഷ്ട്ര വിമാനത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു.  മറ്റു രാജ്യത്തലവന്മാര്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിക്കുകയും പിന്നീട് രാഷ്ട്രപതി ഭവനില്‍ വച്ച് പ്രധാനമന്ത്രി ഔദ്യോഗികമായി സ്വീകരിക്കുകമാണ് പതിവ്. ഈ പ്രോട്ടോക്കോള്‍ ലംഘിച്ച് മോഡി വിമാനത്താവളത്തില്‍ നേരിട്ടെത്തി നെതന്യാഹുവിനെ കെട്ടിപ്പിടിച്ച് സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യയിലേക്ക് സ്വാഗതം എന്റെ പ്രിയ സുഹൃത്ത് നെതന്യാഹൂ, താങ്കളുടെ ഇന്ത്യാ സന്ദര്‍ശനം പ്രത്യേകതയുള്ളതും ചരിത്രപരവുമാണ്. നമ്മുടെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഉറ്റസൗഹൃദത്തെ അത് ഒന്നുകൂടി ഉറപ്പിക്കും-എന്ന് മോഡി ഇംഗ്ലീഷിലും ഹീബ്രുവിലും ട്വീറ്റ് ചെയ്തു.
ഭാര്യ സാറയോടൊത്താണ് നെതന്യാഹു ഇന്ത്യയിലെത്തിയിട്ടുള്ളത്.

RELATED STORIES

Share it
Top