നെതന്യാഹുവിന്റെ ഭാര്യ ക്കെതിരായ കേസ്: ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമം

ജറുസലേം: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിശ്വസ്തര്‍ ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് സംശയിക്കുന്നതായി ഇസ്രായേല്‍ പോലിസ്. നെതന്യാഹുവിന്റെ ഭാര്യ സാറയുടെ പേരിലുള്ള അഴിമതിക്കേസുകള്‍ തള്ളാന്‍ സിറ്റിങ് ജഡ്ജിക്ക് ഉന്നതപദവി വാഗ്ദാനം ചെയ്തതായാണ് ആരോപണം. നെതന്യാഹുവിന്റെ് അടുത്ത രണ്ട് സഹായികളാണ് ജഡ്ജി ഹിലാ ജെര്‍സ്റ്റിലിന് അറ്റോര്‍ണി ജനറല്‍ പദവി വാഗ്ദാനം ചെയ്തത്്.  രണ്ട് അഴിമതിക്കേസുകളില്‍ നെതന്യാഹുവിനെതിരേ കേസെടുക്കണമെന്ന് നിര്‍ദേശിച്ചതിനു പിന്നാലെയാണ്   പോലിസിന്റെ പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്്.

RELATED STORIES

Share it
Top