നെതന്യാഹുവിനെ പോലിസ് ചോദ്യംചെയ്

തുജറുസലേം: ഇസ്രായേലിലെ പ്രമുഖ ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയായ ബെസഖിനെ വഴിവിട്ടു സഹായിച്ചു എന്ന കേസില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പോലിസ് വെള്ളിയാഴ്ച ചോദ്യംചെയ്തു. ബെസഖ് കേസില്‍ ആദ്യമായാണ് നെതന്യാഹുവിനെ പോലിസ് ചോദ്യം ചെയ്യുന്നത്.
ബെസഖിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് പോര്‍ട്ടലില്‍ നെതന്യാഹുവിനും ഭാര്യ സാറയ്ക്കും അനുകൂലമായ രീതിയില്‍ വാര്‍ത്ത നല്‍കിയെന്നും പകരം സര്‍ക്കാര്‍തലത്തില്‍ കമ്പനിക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചുവെന്നുമാണ് കേസ്. കമ്മ്യൂണിക്കേഷന്‍സ് മന്ത്രിയും നെതന്യാഹുവിന്റെ അടുത്ത സഹായിയുമായ ശ്ലോമേ ഫില്‍ബറിനെ അറസ്റ്റ് ചെയ്തിരുന്നു.  മറ്റു രണ്ടു കേസുകളില്‍ നെതന്യാഹുവിനെതിരേ തെളിവുണ്ടെന്നും കുറ്റം ചുമത്തണമെന്നും പോലിസ് ആവശ്യപ്പെട്ടിരുന്നു.

RELATED STORIES

Share it
Top