നെടുമ്പാശ്ശേരി: സമഗ്ര പദ്ധതി തയ്യാറാക്കും- മുഖ്യമന്ത്രി

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലെ വെള്ളപ്പൊക്കത്തിനു പരിഹാരം കാണുന്നതിന് സമഗ്ര പദ്ധതികള്‍ തയ്യാറാക്കി വരികയാണെന്നു കൊച്ചിന്‍ ഇന്റര്‍ നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ചെയര്‍മാന്‍ (സിയാല്‍) മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാവിയില്‍ വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ്ക്കാനുള്ള നടപടികള്‍ക്കാണു സിയാല്‍ തുടക്കംകുറിച്ചിരിക്കുന്നതെന്നും അദേഹം പറഞ്ഞു.
എറണാകുളം ഫൈന്‍ആര്‍ട്‌സ് ഹാളില്‍ സിയാല്‍ 24ാമതു വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. നൂറ്റാണ്ടിന്റെ പ്രളയം എന്ന വിശേഷിപ്പിക്കപ്പെട്ട ഇത്തരം വെള്ളപ്പൊക്കം തടയുകയെന്നത് അപ്രായോഗികമാണ്. എന്നാലും ഭാവിയില്‍ വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ്ക്കുകയാണു ലക്ഷ്യമിടു—ന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സിയാല്‍ ഡയറക്ടര്‍ വി ജെ കുര്യന്‍, ഓഹരി ഉടമകള്‍ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top