നെടുമ്പാശ്ശേരി സത്യന്‍ വധക്കേസ്: പ്രതിയെ വെറുതെ വിട്ടു

പറവൂര്‍: നെടുമ്പാശ്ശേരി സത്യന്‍ വധക്കേസിലെ പ്രതി നെടുമ്പാശ്ശേരി ആവണംകോട് മാപ്പരിയാടന്‍ വീട്ടില്‍ ബിജു എന്ന കുട്ടനെ പറവൂര്‍ അഡീഷണല്‍ ജില്ലാ കോടതി വെറുതെ വിട്ടു.
കുറ്റകൃത്യം സംശയാധീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന കാരണത്താല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് അഡീഷണല്‍ ജില്ലാ ജഡ്ജി അഹമ്മദ് കോയ പ്രതിയെ വെറുതെ വിട്ടത്.
2014 ജൂണ്‍ 30 ന് നെടുമ്പാശ്ശേരി ആവണംകോട് കവലയില്‍ വച്ച് പ്രതി ബിജു അയല്‍ക്കാരനായ സത്യനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയതായാണ് കേസ്. നെടുമ്പാശ്ശേരി സിഐയായിരുന്ന രാജ്കുമാര്‍ നല്‍കിയ കുറ്റപത്രത്തില്‍ ദൃക്‌സാക്ഷികള്‍ അടക്കമുള്ളവരെ വിസ്തരിച്ചുവെങ്കിലും കൃത്യം സംശയാധീതമായി തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതികള്‍ക്ക് വേണ്ടി അഡ്വ.എം കെ ഫൈസല്‍ ഹാജരായി.

RELATED STORIES

Share it
Top