നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ച

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സുരക്ഷാ വീഴ്ച. രാജ്യാന്തര യാത്രക്കാരെ ആഭ്യന്തര ടെര്‍മിനല്‍ വഴി പുറത്തിറക്കാനാണ്  ശ്രമമുണ്ടായത്.  ഇന്നലെ പുലര്‍ച്ചെ 7.45ന് മസ്‌കത്തില്‍ നിന്ന് എത്തിയ യാത്രക്കാരില്‍ 50 യാത്രക്കാരെ വഹിച്ചുകൊണ്ടുള്ള ബസ്സാണ് രാജ്യാന്തര ടെര്‍മിനലിലേക്ക് പോവുന്നതിനു പകരം  ആഭ്യന്തര ടെര്‍മിനലിലേക്ക് പോയത്. വാഹനം ടെര്‍മിനല്‍ മാറി പോവുന്നതു കണ്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനം രാജ്യാന്തര ടെര്‍മിനലിലേക്ക് തിരിച്ചു വിടുകയായിരുന്നു.
മയക്കുമരുന്ന്, സ്വര്‍ണക്കടത്തുകള്‍ സജീവമായിരിക്കുന്ന ഈ സമയത്ത് ടെര്‍മിനല്‍ മാറിപ്പോയത് ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. വിദേശത്തു നിന്നും എത്തുന്നവരെ കസ്റ്റംസ് ഉള്‍പ്പടെയുള്ളവരുടെ പരിശോധന നടത്തിയാണ് പുറത്ത് കടത്താറുള്ളത്. എന്നാല്‍, അഭ്യന്തര യാത്രക്കാര്‍ക്ക് ഇത്തരം പരിശോധനകള്‍ കുറവാണ്. ബസ് ഡ്രൈവര്‍ അടക്കമുള്ള ജീവനക്കാര്‍ക്കെതിരേ നടപടിയുണ്ടായേക്കുമെന്നാണ് വിവരം.

RELATED STORIES

Share it
Top