നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണം പിടികൂടി

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. നാലു കിലോ സ്വര്‍ണവുമായി എത്തിയ യാത്രക്കാരനെ കൊച്ചി വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ്് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) വിഭാഗം പിടികൂടി. കഴിഞ്ഞദിവസം വൈകീട്ട്് ഒമാന്‍ എയര്‍ വിമാനത്തില്‍ മസ്‌കത്തില്‍ നിന്ന് എത്തിയ തൃശൂര്‍ മാള സ്വദേശി സുരേഷ് ബാബു (58)വില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. ഇയാളില്‍ നിന്ന് 1.25 കോടി രൂപ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ഓരോ കിലോ വീതം തൂക്കം വരുന്ന നാലു സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ചെക്ക്ഇന്‍ ബാഗേജിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നും ഡിആര്‍ഐ ഉദ്യോഗസ്ഥരെത്തി ഇയാളെ പിടികൂടുകയായിരുന്നു.

RELATED STORIES

Share it
Top