നെടുമ്പാശ്ശേരിയില്‍ വീണ്ടും വിദേശ കറന്‍സി വേട്ട; 1.33 കോടി രൂപ പിടിച്ചെടുത്തു

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും കറന്‍സി വേട്ട. ഗള്‍ഫിലേക്കു പോകാന്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നും 1.33 കോടി രൂപയുടെ വിദേശ കറന്‍സി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി.തൃശൂര്‍ മാള സ്വദേശി വിഷ്ണു (27)വില്‍ നിന്നാണു പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ 4.30ന് നെടുമ്പാശ്ശേരി രാജ്യാ ന്തര വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യാനാണ് ഇയാള്‍ എത്തിയത്. പരിശോധനകള്‍ നടക്കുന്നതിനിടെ ചെക്കിങ് ബാഗേജില്‍ നിന്നാണ് വിദേശ കറന്‍സി കണ്ടെത്തിയത്. കുവൈത്ത് ദിനാര്‍, ഒമാന്‍ ദിര്‍ഹം, സൗദി റിയാല്‍, യുഎസ് ഡോളര്‍, ബഹ്‌റയ്ന്‍ റിയാല്‍ തുടങ്ങിയ വിദേശ കറന്‍സികളായിരുന്നു ഇദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നത്. സിടി എക്‌സ് യന്ത്രം ഉപയോഗിച്ചുള്ള ചെക് ഇന്‍ ബാഗേജ് പരിശോധനയിലാണ് പ്രതിയുടെ ബാഗേജില്‍ വിദേശ കറന്‍സികളുണ്ടെന്ന കാര്യത്തില്‍ സൂചന ലഭിച്ചത്. ഇതേത്തുടര്‍ന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണു കറന്‍സികള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യമായിട്ടാണ് ഇയാള്‍ വിദേശത്തേക്ക് പോകുന്നത്. എന്നാല്‍ എങ്ങനെയാണു കറന്‍സി ബാഗേജില്‍ എത്തിയതിനെക്കുറിച്ചുള്ള ഒന്നിനെക്കുറിച്ചും ഇതുവരെ വിശദമായ വിവരം ലഭിച്ചിട്ടില്ല. ഇതേ ക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊച്ചിയില്‍ നിന്നു ബുധനാഴ്ച ദുബയിലേക്കു പോയ എമിറേറ്റ്‌സ് എയര്‍ലൈ ന്‍സ് വിമാനത്തില്‍ പോവാന്‍ എത്തിയ അഫ്ഗാനിസ്താന്‍ സ്വദേശി യൂസഫ് മുഹമ്മദ് സിദീഖി (33)യില്‍ നിന്ന്  അനധികൃതമായി വിദേശത്തേക്കു കടത്താന്‍ ശ്രമിച്ച 11 കോടി രൂപയുടെ യുഎസ് ഡോളറും സൗദി റിയാലും കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയിരുന്നു. ഇയാളെ ഇന്നലെ എറണാകുളത്തെ സാമ്പത്തിക കുറ്റാന്വോഷണ കോടതിയില്‍ ഹാജരാക്കി. കോഫെ പോസ ചുമത്തി കേസ് അന്വേഷിക്കാനാണ് കസ്റ്റംസ് ആലോചിക്കുന്നത്. ഇതിന് വേണ്ടിയുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തിനിടയില്‍ ഇയാള്‍ 11 തവണയാണ് ഡല്‍ഹിയില്‍ എത്തി മടങ്ങിയിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നു വസ്ത്രങ്ങള്‍ വാങ്ങി കാബൂളില്‍ വില്‍ക്കുകയാണു താന്‍ ചെയ്യുന്നതെന്നാണ് ഇയാള്‍ കസ്റ്റംസിന് മൊഴി നല്‍കിയിട്ടുള്ളത്. ഇത് കസ്റ്റസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. കറന്‍സി അടങ്ങിയ ലഗേജ് ഡല്‍ഹിയില്‍ വച്ച് മറ്റൊരാള്‍ നല്‍കിയതാെണന്നും ദുബയില്‍ വച്ച് മറ്റൊരാള്‍ എത്തി വാങ്ങുമെന്നാണു പറഞ്ഞതെന്നും ഇരുവരെയും അറിയില്ലെന്നും ഇയാള്‍ മൊഴിനല്‍കി.

RELATED STORIES

Share it
Top