നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ പിതാവിനെ കാണാതായതായി പരാതിനെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ശേഷം പിതാവിനെ കാണാതായതായി മകന്റെ പരാതി. മലപ്പുറം ആലക്കോട് സ്വദേശി ചന്തു (55)വിനെ കാണാതായതായി ആരോപിച്ച് മകന്‍ രാഗേഷ് ആണ് നെടുമ്പാശ്ശേരി പോലിസില്‍ പരാതി നല്‍കിയത്. മസ്‌കത്തില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന ചന്തു കഴിഞ്ഞ രണ്ടിനാണ് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. നെടുമ്പാശ്ശേരിയില്‍ എത്തിയ വിവരം ഫോണ്‍ മുഖേന അറിയിച്ചെങ്കിലും വീട്ടിലേക്കെത്തിയില്ലെന്നാണു പരാതി.

RELATED STORIES

Share it
Top