നെടുമ്പാശ്ശേരിയില്‍ യാത്രക്കാരന്റെ ബാഗില്‍ വെടിയുണ്ടകള്‍

നെടുമ്പാശ്ശേരി: വിദേശയാത്രയ്‌ക്കെത്തിയ യാത്രക്കാരന്റെ ബാഗില്‍ അഞ്ച് വെടിയുണ്ടകള്‍ കണ്ടെത്തി. പക്ഷികളെ വേട്ടയാടുന്നതിന് ഉപയോഗിക്കുന്ന ഉണ്ടകളാണ് കണ്ടെത്തിയത്. കൊല്ലം പുനലൂര്‍ സ്വദേശി തോമസ് ബിജു(52)വാണ് നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ കൊച്ചിയില്‍ നിന്നു സിംഗപ്പൂര്‍ വഴി അമേരിക്കയിലേക്കു യാത്ര ചെയ്യുന്നതിനാണ് തോമസ് ബിജു നെടുമ്പാശ്ശേരിയിലെത്തിയത്. ഏറെ കാലമായി അമേരിക്കയിലെ യൂനിവേഴ്‌സിറ്റിയില്‍ പ്രഫസറാണ്. പുനലൂരിലെ പഴയ വീട് പൊളിച്ചപ്പോള്‍ ബാഗില്‍ ഉപേക്ഷിച്ചിരുന്ന ഉണ്ടകളാണെന്നും അറിയാതെയാണ് യാത്രാബാഗില്‍ പെട്ടതെന്നുമാണ് തോമസിന്റെ വിശദീകരണം. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

RELATED STORIES

Share it
Top