നെടുമ്പാശേരി വഴി കടത്താന്‍ ശ്രമിച്ച 36.42 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളം വഴി കടത്തന്‍ ശ്രമിച്ച 36.42 ലക്ഷം രൂപയുടെ സ്വര്‍ണം  കസ്റ്റംസ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു. ഇന്നലെ രാവിലെ ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്ക് വന്ന എയര്‍ ഇന്ത്യ എഐ 933 വിമാനത്തിലെ യാത്രക്കാരനായ മഹാരാഷ്ട്ര താനെ സ്വദേശിയില്‍ നിന്നുമാണ് 1202 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. പാന്റ്‌സിന്റെ പോക്കറ്റില്‍ ആറ് ബിസ്‌ക്കറ്റുകളാക്കി സ്വര്‍ണം ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇയാളുടെ നീക്കങ്ങളില്‍ സംശയം തോന്നി കസ്റ്റംസ് സംഘം വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച്ച രണ്ട് കേസുകളിലായി 52 ലക്ഷം രൂപയുടെ അനധികൃത സ്വര്‍ണം പിടികൂടിയിരുന്നു. കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം കര്‍ശന പരിശോധനയാണ് വിമാനത്താവളത്തില്‍ നടക്കുന്നത്.

RELATED STORIES

Share it
Top