നെടുങ്കണ്ടത്തെ മോഷണം: പോലിസ് അന്വേഷണം ഊര്‍ജിതമാക്കി

നെടുങ്കണ്ടം: നെടുങ്കണ്ടം മേഖലയില്‍ കഴിഞ്ഞ ദിവസം നടന്ന മോഷണങ്ങളെക്കുറിച്ച് പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. നെടുങ്കണ്ടത്തെ വ്യാപാര സ്ഥാപനങ്ങളില്‍ വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി. മേഖലയിലെ നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ കടകളുടെ താഴ് പൊളിക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശ്രമം നടന്നതായി വ്യാപാരികള്‍ ആരോപിച്ചു. നെടുങ്കണ്ടം പടിഞ്ഞാറേ കവലയില്‍ രണ്ട് വ്യാപാര സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.
സമീപത്തെ സ്ഥാപനങ്ങളില്‍ മോഷണ ശ്രമവുവുണ്ടായി. മോഷണം നടന്ന സ്ഥലങ്ങളില്‍ ഇടുക്കിയില്‍ നിന്നുള്ള വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി. രണ്ട് സ്ഥാപനങ്ങളില്‍ കയറിയ കള്ളന്‍മാര്‍ 6000 രൂപയും ബ്രോയിലര്‍ കോഴികളെയും കവര്‍ന്നിരുന്നു. നെടുങ്കണ്ടം പോലിസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നതെന്നാണ് പോലിസിന്റെ നിഗമനം. പടിഞ്ഞാറേ കവലയില്‍ ബസ് സ്റ്റാന്‍ഡിനിടുത്താണ് മോഷണം നടന്നത്. ബസ് സ്റ്റാന്‍ഡിനു സമീപത്ത് ഇറച്ചിക്കോഴികളെ വില്‍ക്കുന്ന സ്ഥാപനത്തില്‍ നിന്നും അഞ്ച് കോഴികളെയാണ് കവര്‍ന്നത്. സമീപത്തെ ശ്രീകൃഷ്ണ ഡീലേഴ്‌സില്‍ നിന്നും 6000 രൂപ, 5000 രൂപയുടെ മൊബൈല്‍ ഫോണ്‍, ചെക്ക് ബുക്കുകള്‍, ബാങ്ക് പാസ് ബുക്ക്, രണ്ട് എടിഎം കാര്‍ഡുകള്‍,1000 രൂപയുടെ ബിഎസ്എന്‍എല്‍ റീചാര്‍ജ് കൂപ്പണുകള്‍ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. സ്ഥാപനത്തിന്റെ ഉടമ സുജിത് നെടുങ്കണ്ടം പോലിസില്‍ പരാതി നല്‍കി.

RELATED STORIES

Share it
Top