നെടുങ്കണ്ടം സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ് റും ഇടിമിന്നലില്‍ കത്തിനശിച്ചു

നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ് റും ഇടിവെട്ടേറ്റ് കത്തി നശിച്ചു. രാത്രിയില്‍ ഈ മേഖലയില്‍ കനത്ത മഴയും ഇടിമിന്നലുമുണ്ടായിരുന്നു. ഈ സമയത്താണ് സ്‌കൂളിന്റെ സ്മാര്‍ട്ട് ക്ലാസ് റുമിനു ഇടിവെട്ടേറ്റതെന്നാണ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടോം ലൂക്കോസ് പറയുന്നത്.
രാത്രിയില്‍ സ്‌കൂള്‍ പരിസരത്ത് നിന്നും വലിയ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. സ്മാര്‍ട്ട് ക്ലാസ് റൂമിലെ രണ്ട് കംപ്യൂട്ടറുകളും വയറിങും പൂര്‍ണമായും കത്തി നശിച്ചു. വയറുകള്‍ കത്തിക്കരിഞ്ഞ് ക്ലാസ് റൂമിനകം പൂര്‍ണമായും തകര്‍ന്നു.
ഇന്നലെ രാവിലെ സ്‌കൂളിന്റെ പരിസരത്തുള്ള സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ പഞ്ചായത്ത് യുപി സ്‌കൂളിനു സമീപത്തെ ഗ്രൗണ്ടില്‍ പരീശീലനം നടത്തുന്നതിനിടെയാണ് ഹെഡ്മാസ്റ്റര്‍ ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. പരീശീലനം നിര്‍ത്തിയ വിദ്യാര്‍ഥികള്‍ ഓടിയെത്തി വാതില്‍ തകര്‍ത്ത് അകത്ത് കയറി തീയണയ്ക്കുകയായിരുന്നു.

RELATED STORIES

Share it
Top