നെടുങ്കണ്ടം പഞ്ചായത്തിന് 50 കോടി വരവും 49 കോടി ചെലവുമുള്ള ബജറ്റ്‌

നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്ത് 2018-19 സാമ്പത്തിക വര്‍ഷം 50 കോടി 13 ലക്ഷം രൂപ വരവും 49 കോടി 61 ലക്ഷം രൂപ ചെലവും 51 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി തോമസ് ബജറ്റ് അവതരിപ്പിച്ചു. നെടുങ്കണ്ടം െ്രെപവറ്റ് ബസ് സ്റ്റാന്‍ഡ്  ഷോപ്പിംഗ് കോംപ്ലക്‌സ്, അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിംഗ് കോംപ്ലക്‌സ് എന്നിവയുടെ നിര്‍മാണത്തിനായി 11 കോടി 70 ലക്ഷം രൂപയും,
കരടിവളവ് -തേവാരംമെട്ട്  റോഡ്  നവീകരണ പ്രവര്‍ത്തനത്തിനു എഴു കോടി 14 ലക്ഷം രൂപ, ടൂറിസം വികസനത്തിനു പത്ത് ലക്ഷം, വിദ്യാര്‍ഥികളെ  സമുഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനു അഞ്ച്‌ലക്ഷം, വയോജനങ്ങളുടെ സമ്പൂര്‍ണ സുരക്ഷയ്ക്കായി അവിഷ്‌കരിച്ചിരിക്കുന്ന വയോരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മരുന്ന് വിതരണവും, പോഷകാഹാര വിതരണത്തിനുമായി 30 ലക്ഷം, പട്ടികജാതി വട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ക്ഷേമപ്രവര്‍ത്തനം നടപ്പിലാക്കുന്നതിനു 22 ലക്ഷം, പട്ടികജാതി വട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക്  ക്ഷേമപ്രവര്‍ത്തനം നടപ്പിലാക്കുന്നതിനു 22ലക്ഷം, ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണ വിതരണം, സ്വയം തൊഴില്‍ ചെയ്യുന്നതിനായി പെട്ടിക്കട എന്നിവ ലഭ്യമാക്കുന്നതിനായി  എട്ട് ലക്ഷം, കാര്‍ഷിക മേഖലയ്ക്ക് 60 ലക്ഷം,
മൃഗസംരക്ഷണ മേഖലയില്‍ കന്നുകുട്ടി പരിപാലനം, വളര്‍ത്ത് മൃഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ്, മുയല്‍ വളര്‍ത്തല്‍ തുടങ്ങിയ പദ്ധതികള്‍ക്ക് 72 ലക്ഷം, വീടില്ലാത്താര്‍ക്കും,ഭൂരഹിതരായവര്‍ക്കും ഭവന നിര്‍മാണത്തിനായി ഒരു കോടി 75ലക്ഷം, സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുന്നതിനു ഒന്‍പതു ലക്ഷം ലക്ഷം രൂപയും നീക്കിവെച്ചു. വസ്തു നികുതി, തൊഴില്‍ നികുതി മുതലായ ഇനങ്ങളില്‍ നിന്നും ഒരു കോടി 55 ലക്ഷം രൂപയും, ലൈസന്‍സ് ഫീസ് ലേലം തുടങ്ങി. നികുതിയേതര ഇനങ്ങളില്‍ നിന്നും ഒരു കോടി 19 ലക്ഷം രൂപയും, ജനറല്‍ പര്‍പ്പസ് ഗ്രാന്റ് ഇനത്തില്‍  ഒരു കോടി 55ലക്ഷം രൂപയും ചേര്‍ത്ത്  ആകെ തനതു വരുമാനം  നാലു കോടി 30 ലക്ഷമാണ് പഞ്ചായത്തിന്റെ വരുമാനം.
2018-19 സാമ്പത്തിക വര്‍ഷം കുരുമുളക്, നഴ്‌സറി, പച്ചക്കറി നഴ്‌സറി എന്നിവ ആരംഭിക്കുന്നതിനു നടപടി സ്വീകരിക്കും. പഞ്ചായത്ത് സെക്രട്ടറി അധ്യക്ഷത വഹിച്ചു. ബജറ്റ് അവതരണ ചര്‍ച്ചയില്‍ സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ ആര്‍ സുകുമാരന്‍നായര്‍, ശ്യാമള വിശ്വനാഥന്‍, ജോണി പുതിയാപറമ്പില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top