നൃത്തം ചെയ്തതിന് ദലിത് യുവാവിനെ വെടിവച്ചുകൊന്നു: പ്രദേശത്ത് സംഘര്‍ഷം

പട്‌ന: നൃത്തം ചെയ്തതിനെ തുടര്‍ന്ന് ദലിത് യുവാവിനെ വെടിവച്ച് കൊന്നു. മുസാഹര്‍ സമുദായത്തില്‍ നിന്നുള്ള നവീന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ബിഹാറില്‍ സറൈയയിലെ അഭിചപ്ര ഗ്രാമത്തില്‍ നടന്ന വിവാഹസല്‍ക്കാരത്തിനിടെയാണ് സംഭവം. ചടങ്ങുകള്‍ക്കിടെ നൃത്തം ചെയ്ത നവീനെ ചടങ്ങില്‍ എത്തിയ ചിലര്‍ വിലക്കിയിരുന്നു.എന്നാല്‍ നൃത്തം നിര്‍ത്താന്‍ നവീന്‍ തയ്യാറായില്ല. തുടര്‍ന്ന് ആരോ ആള്‍ക്കൂട്ടത്തില്‍നിന്ന് നിറയൊഴിക്കുകയായിരുന്നു. നവീന്‍ തല്‍ക്ഷണം മരിച്ചു. ഇത് പ്രദേശത്ത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. ഗ്രാമവാസികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി നിരവധി വാഹനങ്ങള്‍ക്ക് തീയിടുകയും വധുവിന്റെ വീട് ആക്രമിക്കുകയും ചെയ്തു.

RELATED STORIES

Share it
Top