നൂറ്റാണ്ടിന്റെ ചരിത്രമായ സിറെ ഇനി വിസ്മൃതിയിലേക്ക്

പഴയങ്ങാടി: നൂറുവര്‍ഷം പഴക്കമുള്ള മുസ്്‌ലിം തറവാട് വീട് ‘സിറെ’ പൊളിച്ചുമാറ്റുന്നു. 1919ല്‍ പഴയങ്ങാടി അഹമ്മദിയ്യ പള്ളി നിര്‍മിക്കുമ്പോഴാണ് ഈ തറവാട് വീടും നിര്‍മിച്ചത്. പഴയ നാട്ടു രീതിയില്‍ കല്ലും മരവും കുമ്മായവും ഉപയോഗിച്ചാണ് വീട് നിര്‍മിച്ചിരിക്കുന്നത്. 13 മുറികളും രണ്ടു ഹാളും രണ്ടു അടുക്കളയുമുണ്ട്. നിരവധി പ്രഗല്‍ഭര്‍ ഈ വീട്ടില്‍ കൂട്ടുകുടുംബമായി കഴിഞ്ഞിട്ടുണ്ട്. മൂന്നു താവഴികളിലായി 154 പേര്‍ അവകാശികളുണ്ട്. ഇന്നു വീട് പൊളിച്ചുമാറ്റുന്നതിന്റെ ഭാഗമായി ഇന്നലെ കുടുംബ സംഗമം നടത്തി. കടുത്ത ചൂടിലും തണുപ്പിനും സമശീതോഷ്ണാവസ്ഥയിലായിരിക്കും വീടിന്റെ അകത്തളങ്ങളെന്ന് വീടിന്റെ അവകാശികളിലൊരാളായ നിസാര്‍ പറഞ്ഞു.

RELATED STORIES

Share it
Top