നൂറു ശതമാനം നികുതി പിരിവാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്: മന്ത്രി ജലീല്‍

കോഴിക്കോട്: ഈ വര്‍ഷം നൂറ് ശതമാനം നികുതി പിരിവാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീല്‍. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന്‍ ഭവന പദ്ധതിയിലെ 71 വീടുകളുടെ താക്കോല്‍ദാനവും 156 ഭവനരഹിതര്‍ക്ക് രണ്ടാംഘട്ടത്തിന്റെ നാല് ലക്ഷം രൂപയുടെ ആദ്യ ഗഡു വിതരണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.കഴിഞ്ഞ സാമ്പത്തിക വര്‍ഷം 70.70% നികുതി പിരിവാണ് സംസ്ഥാനത്ത് നടത്തിയത്.
ജീവനക്കാരുടെ കഠിനശ്രമമാണ് ഇതിന് പിന്നിലെന്നും മന്ത്രി പറഞ്ഞു. പി ടി എ റഹീം എംഎല്‍എ അധ്യക്ഷത വഹിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സതീശന്‍ സി പി ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ മനോജ് കുമാര്‍, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ തങ്കമണി, വൈസ് പ്രസിഡന്റ മനോജ് പാലത്തൊടി ,വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി രമണി, ഒളവണ്ണ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ ജയപ്രകാശന്‍, വിദ്യാഭ്യാസ, ആരോഗ്യ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി പി സുമ സംസാരിച്ചു.

RELATED STORIES

Share it
Top