നൂറുദ്ദീന്‍ ഷെയ്കിനെ വിട്ടയച്ചു; ഹനാനെതിരേ അപവാദ പ്രചരണം തെളിയിക്കാനായില്ലകൊച്ചി: ഹനാനെ വിമര്‍ശിച്ച് ഫേയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പോലിസ് കസ്റ്റഡിയിലെടുത്ത നൂറുദ്ദീന്‍ ഷെയ്ഖിനെ വിട്ടയച്ചു. അപവാദ പ്രചരണം തെളിയിക്കാനാവാത്തതിനെ തുടര്‍ന്നാണ് നൂറുദ്ദീനെ വിട്ടയച്ചത്. നൂറുദ്ദീനെ ഇന്ന് രാവിലെ പാലാരിവട്ടം പൊലിസാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തതിന് ശേഷം രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കുകയായിരുന്നു. ഹനാനെ ഫേസ്ബുക്ക് ലൈവില്‍ ഹനാല്‍ വിമര്‍ശിച്ചിരുന്നെങ്കിലും മോശം പ്രയോഗങ്ങളൊന്നും നടത്തിയിരുന്നില്ല. അതേസമയം, നൂറുദ്ദീന്റെ ഫേസ്ബുക്ക് ലൈവിന് ശേഷമാണ് ഹനാനെതിരേ വ്യാപകമായ സൈബര്‍ ആക്രമണം ഉണ്ടായത്. സ്ത്രീ വിരുദ്ധമായ പ്രയോഗങ്ങളും ചിലര്‍ നടത്തി.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പാലാരിവട്ടം പൊലീസാണ് ഹനാനെ സമൂഹമാധ്യങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നടപടി തുടങ്ങിയത്. നൂറുദ്ദീന്റെ വീഡിയോ ഷെയര്‍ ചെയ്ത പ്രൊഫൈലുകള്‍ പൊലിസ് നിരീക്ഷിക്കുന്നുണ്ട്. ഇവര്‍ക്കെതിരായും സൈബര്‍ നിയമപ്രകാരം കേസെടുക്കും.

RELATED STORIES

Share it
Top