നൂറിലേറെ ശിഷ്യകളെ ബലാല്‍സംഗം ചെയ്തു; ആള്‍ദൈവം അറസ്റ്റില്‍

ചണ്ഡീഗഡ്: നൂറിലേറെ ശിഷ്യകളെ ബലാല്‍സംഗം ചെയ്തു വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഹരിയാനയിലെ സ്വയംപ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. ബാബ അമര്‍പുരി (60) എന്ന ബില്ലുവിനെയാണ് ശക്തിനഗറിലെ വീട്ടില്‍ നിന്ന് ഹരിയാന പോലിസ് അറസ്റ്റ് ചെയ്തത്.
ഫതേഹ്ബാദിലെ ബാലക്‌നാഥ് ക്ഷേത്രത്തില്‍ മുഖ്യ പുരോഹിതനാണ് ഇയാള്‍. ഇയാളുടെ വീട്ടില്‍ പോലിസ് നടത്തിയ റെയ്ഡില്‍ സംശയാസ്പദമായ രീതിയിലുള്ള പല രേഖകളും കണ്ടെടുത്തു. ബലാല്‍സംഗം ചെയ്യുന്നതിന്റെ നൂറിലധികം വീഡിയോ ദൃശ്യങ്ങള്‍ പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. ശിഷ്യകളായ സ്ത്രീകളെ ബലാല്‍സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തുകയും വിവരം പുറത്തു പറഞ്ഞാല്‍ ഇവ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ പോലിസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായതെന്നു വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.
ഇയാള്‍ തന്നെയാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍, തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും സ്ത്രീകളെ പീഡിപ്പിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇയാള്‍ അവകാശപ്പെട്ടിട്ടുണ്ട്.

RELATED STORIES

Share it
Top