നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കണം: എസ്ഡിപിഐ

കൊണ്ടോട്ടി: നഗരസഭയില്‍ നൂതന പദ്ധതികളാണ് ആവിഷ്‌കരിക്കേണ്ടെതന്ന് ബജറ്റ് യോഗത്തില്‍ എസ്ഡിപി ഐ അംഗം വി അബ്ദുല്‍ ഹക്കീം അഭിപ്രയപ്പെട്ടു.
കായിക താരങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ മിനിസ്റ്റേഡിയം ഒരുക്കണം. നഗരസഭ പരിധിയില്‍ വളര്‍ന്നുവരുന്ന കായിക താരങ്ങള്‍ നിരവധിയാണ്. ഇവരെ പ്രോല്‍സാഹിപ്പിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. നഗരത്തിലെ മാലിന്യ സംസ്‌കരണത്തിന് ശാശ്വത പരിഹാരം കാണണം.
വലിയ തോട് അടക്കം മാലിന്യമയമാണ്. അങ്കണവാടികളിലെ പോഷകാഹാരം, സ്വയം തൊഴില്‍ കേന്ദ്രങ്ങള്‍, കുടിവെള്ളം തുടങ്ങിയവയ് ക്ക് പരിഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top