നുഴഞ്ഞു കയറ്റം : കേന്ദ്രസര്‍ക്കാറിന്റെ സുപ്രധാന വെബ്‌സൈറ്റുകള്‍ നിശ്ചലമായി


ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാറിന്റെ സുപ്രധാന വെബ്‌സൈറ്റുകള്‍ ഹാക്കിങ്ങിനെത്തുടര്‍ന്ന് നിശ്ചലമായി. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് നുഴഞ്ഞു കയറ്റം ആദ്യം ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് വെബ്‌സൈറ്റ് നിശ്ചലമായി. വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായും സൈറ്റില്‍ ചൈനീസ് അക്ഷരങ്ങള്‍ കാണപ്പെട്ടതായും വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഇതിനു തൊട്ടുപിന്നാലെ ആഭ്യന്തര, നിയമമന്ത്രാലയങ്ങളുടെയും കായികമന്ത്രാലയത്തിന്റെയും വെബ്‌സൈറ്റുകള്‍ നിശ്ചലമായി. ഈ വെബ്‌സൈറ്റുകള്‍ ഹാര്‍ഡ് വേര്‍ പ്രശ്‌നത്തെത്തുടര്‍ന്നാണ് നിശ്ചലമായതെന്ന് മുതിര്‍ന്ന സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍ ഉചിതമായ നടപടി സ്വീകരിച്ചതായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ട്വിറ്ററിലൂടെ അറിയിച്ചു.RELATED STORIES

Share it
Top