നീളന്‍ നിവേദനത്തിന് ചോരകൊണ്ട് 141 കൈയൊപ്പ്മാന്നാര്‍: മൃഗക്കൊഴുപ്പുകള്‍ ചേര്‍ത്ത വിളക്കെണ്ണയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍, പാരഫിന്‍ വാക്‌സില്‍ ചേര്‍ത്തുണ്ടാക്കുന്ന മെഴുകുതിരിയും രാസപദാര്‍ഥങ്ങള്‍ ചേര്‍ത്തുനിര്‍മിക്കുന്ന കര്‍പ്പൂരവും ചന്ദനത്തിരിയും ദിനംപ്രതി മണിക്കൂറുകളോളം കത്തിച്ച് മലിനവാതകങ്ങള്‍ പുറംതള്ളുന്നതിനെതിരേ വേറിട്ട പ്രതിഷേധവുമായി മനുഷ്യാവകാശപ്രവര്‍ത്തകനും ഐക്യ കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റുമായ പി എന്‍  നെടുവേലി രംഗത്തെത്തി.
സംസ്ഥാനത്തെ 141 എംഎല്‍എമാര്‍ക്ക് 44 നദികളെ സൂചിപ്പിക്കാനായി 44 മീറ്റര്‍ വെളുത്ത റിബണില്‍ പച്ചപ്പ് നിലനിര്‍ത്താനായി പച്ചമഷികൊണ്ടാണ് നിവേദനം തയ്യാറാക്കി നല്‍കിയിരിക്കുന്നത്. ഓരോ 31 സെ. മി നീളത്തില്‍ ഓരോ എംഎല്‍എമാരെയും മണ്ഡലങ്ങളെയും അഭിസംബോധനചെയ്ത് സ്വന്തം രക്തം കൊണ്ട് 141 തള്ളവിരല്‍ മുദ്രണവും പതിച്ചിട്ടുണ്ട്.
എല്ലാ എംഎല്‍എമാര്‍ക്കും കേരളത്തില്‍ നിന്നുള്ള മുഴുവന്‍ രാജ്യസഭാ- ലോകസഭാ അംഗങ്ങള്‍ക്കും നിവേദനം നല്‍കിയെങ്കിലും പാര്‍ലമെന്റ് പിഎസി ചെയര്‍മാന്‍ പ്രഫ. കെ വി തോമസും തൃശൂര്‍ ഡിസിസി പ്രസിഡന്റ് റ്റി എന്‍ പ്രതാപന്‍ എക്‌സ് എംഎല്‍എയും മാത്രമാണ് ക്രിയാത്മകമായി പ്രതികരിച്ചിട്ടുള്ളതെന്ന് നെടുവേലി പറഞ്ഞു.

RELATED STORIES

Share it
Top