നീലേശ്വരം ബസ് സ്റ്റാന്റ് പരിസരത്തെ അനധികൃത പാര്‍ക്കിങ്; ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു

നീലേശ്വരം: സ്ഥലപരിമിതി മൂലം നിന്നു തിരിയാനിടമില്ലാതെ ബുദ്ധിമുട്ടുന്നനീലേശ്വരം ബസ് സ്റ്റാന്റില്‍ ബസുകളുടെ അനധികൃത പാര്‍ക്കിങ് രൂക്ഷമായ ഗതാഗത കുരുക്കിന് കാരണമാവുന്നു.
നീലേശ്വരത്തിന്റെ കിഴക്കന്‍ മലയോര മേഖലയില്‍ നിന്നും തീരുദേശങ്ങളില്‍ നിന്നും പയ്യന്നൂര്‍ ഭാഗങ്ങളില്‍ നിന്നും വരുന്ന സ്വകാര്യ-കെസ്ആര്‍ടിസി ബസുകളാണ് ബസ്റ്റാന്റിലെ വടക്കുഭാഗത്ത് ഏറെ നേരം നിര്‍ത്തിയിടുന്നത്.
ഇതോടെ മറ്റു ബസുകള്‍ക്ക് സ്റ്റാന്റില്‍ കയറാനാകാത്ത് അവസ്ഥയാണ്. അനധികൃത പാര്‍ക്കിങ്ങിനെതിരെ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികളും മോട്ടോര്‍ തൊഴിലാളികളും ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top