നീലക്കടലായി ഭീംസേനാ പ്രതിഷേധംന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ആഴ്ചകളായി തുടരുന്ന ദലിതര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കുന്നതിനും ജൂണ്‍ എട്ടിന് ഹിമാചല്‍പ്രദേശില്‍ നിന്ന് പോലിസ് അറസ്റ്റ് ചെയ്ത ചന്ദ്രശേഖര്‍ ആസാദിനെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ദില്ലിയില്‍ ഭീം സേന നടത്തിയ പ്രകടനം നീലക്കടലായി. ബിഎസ്പി സ്ഥാപകനേതാവ് കാന്‍ഷിറാമിന്റെ സഹോദരി സരന്‍ കൗര്‍, ചന്ദ്രശേഖര്‍ ആസാദിന്റെ അമ്മ കംലേഷ് ദേവി എന്നിവര്‍ നേതൃത്വം നല്‍കി. തന്റെ മകനെ വിട്ടയക്കുന്നതുവരെ നിരാഹാരം നടത്തുമെന്നും മോദിസര്‍ക്കാരിലും ഉത്തര്‍പ്രദേശ് സര്‍ക്കാരിലും പ്രതീക്ഷയില്ലെന്നും ചന്ദ്രശേഖറിന്റെ അമ്മ പറഞ്ഞു. ദലിതര്‍ക്കുനേെരയുള്ള ഇപ്പോഴത്തെ ആക്രമണം തുടങ്ങിയത് ആദിത്യനാഥ് യുപി മുഖ്യമന്ത്രി ആയശേഷമാണെന്നും അവര്‍ പറഞ്ഞു. എപ്പോഴെല്ലാം അനീതിയുണ്ടാവുന്നുവോ അപ്പോഴൊക്കെ ദലിത് യുവത ഉണരുമെന്ന് കാന്‍ഷിറാമിന്റെ സഹോദരി സരണ്‍കൗര്‍ മാധ്യമങ്ങളോടു പറഞ്ഞു.

RELATED STORIES

Share it
Top