നീറ്റ് പരീക്ഷ മുടക്കി മുസ്ലിങ്ങളുടെ നിസ്‌കാരം: ആര്‍എസ്എസ് നുണ പ്രചരണം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

കോഴിക്കോട്:  ട്രെയിന്‍ തടഞ്ഞ് റെയില്‍ പാളത്തില്‍ മുസ്‌ലിങ്ങള്‍ നമസ്‌കാരം നിര്‍വഹിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നും നീറ്റ് പരിക്ഷ എഴുതാന്‍ പുറപ്പെട്ട നിരവധി വിദ്യാര്‍ത്ഥികളുടെ പരീക്ഷ മുടങ്ങിയെന്ന് വ്യാജ പ്രചരണവുമായി സംഘപരിവാര്‍.നിസ്‌കാരത്തിന്റെയും തീവണ്ടി നിര്‍ത്തിയിട്ടിരിക്കുന്നതുമായ ചിത്രം പ്രചരിപ്പിച്ചുകൊണ്ടാണ് സംഘപരിവാര്‍ വര്‍ഗീയ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രത്തില്‍ തമിഴ്‌നാട്ടില്‍ എവിടെയാണ് സംഭവും ഉണ്ടായതെന്ന് പറയുന്നില്ല. എന്നാല്‍ ഇതിനെ സോഷ്യല്‍ മീഡിയ തന്നെ പൊളിച്ചടുക്കി.2017 ജൂണില്‍ ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ റംസാന്റെ അവസാന നമസ്‌കാരത്തിന്റെ ചിത്രങ്ങളാണിതെന്ന് കണ്ടെത്തി. ജൂണ്‍ 23, 2017ല്‍ ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പകര്‍ത്തിയ ചിത്രമാണ് സംഘപരിവാര്‍ പ്രചരണത്തിനായി ഉപയോഗിച്ചത്.
അഞ്ച് വര്‍ഷം തുടര്‍ച്ചയായി ഇത്തരം ചിത്രങ്ങള്‍ താന്‍ എടുത്തിട്ടുണ്ട്. റെയില്‍വേയിലെ മുസ്ലിം വിഭാഗക്കാരാണ് ഈ പ്രാര്‍ഥനക്ക് തുടക്കമിടുന്നത്. 15-20 മിനിറ്റുവരെ എല്ലാ കൊല്ലവും തീവണ്ടി ഇതിനായി നിര്‍ത്തിയിടാറുണ്ട്- ഫോട്ടോഗ്രാഫര്‍ അനിന്ധ്യ ചതോപാദ്യായ പറഞ്ഞു.

RELATED STORIES

Share it
Top