നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ പരീക്ഷക്കെത്തിയ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വലച്ചുകൊച്ചി: സംസ്ഥാനത്ത് അഞ്ച് ജില്ലകളിലായി നടന്ന നീറ്റ് പരീക്ഷാകേന്ദ്രങ്ങള്‍ രക്ഷിതാക്കളേയും വിദ്യാര്‍ഥികളെയും ഒരുപോലെ വലച്ചു. മെഡിക്കല്‍, ഡെന്റല്‍, അഗ്രികള്‍ച്ചറല്‍, ഫോറസ്ട്രി, ആയുര്‍വേദം തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പ്രവേശനം നീറ്റ് വഴിയാണ്. മറ്റ് ജില്ലകളില്‍ നിന്നും കിലോമീറ്ററുകള്‍താണ്ടി മണിക്കൂറുകള്‍ക്കുമുമ്പേ എത്തിയവര്‍ ദുരിതത്തിലാവുകയായിരുന്നു. അഞ്ച് ജില്ലകളിലായി 139 കേന്ദ്രങ്ങളിലായിരുന്നു നീറ്റ് പരീക്ഷ നടന്നത്. എന്നാല്‍ ഭൂരിഭാഗം സ്‌കൂളുകള്‍ കോമ്പൗണ്ടിനകത്ത് വാഹനങ്ങള്‍ പ്രവേശിപ്പിക്കാതിരുന്നതും ആഭരണങ്ങളും മൊബൈല്‍ ഫോണുകളും അഴിപ്പിച്ചതിന്റെകൂടി മുസ്‌ലിം പെണ്‍കുട്ടികളുടെ മഫ്തയും ഷാളും അഴിപ്പിച്ചതും പരാതികള്‍ക്കിടയാക്കി. കൂടാതെ വാഹനങ്ങള്‍ പലതും റോഡില്‍ പാര്‍ക്ക് ചെയ്തതുമൂലം പലസ്ഥലങ്ങളും ഗതാഗതക്കുരുക്കിലായി. തൃപ്പൂണിത്തുറ കോട്ടുപ്പുറം റോഡില്‍ ശ്രീ നാരായണ വിദ്യാപീഠം പബ്ലിക്ക് സ്‌കൂളിലായിരുന്നു പരീക്ഷ.തൃപ്പൂണിത്തുറ നഗരം ഇന്നലെ അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പുമുട്ടി. ഇന്നലെ ഗതാഗതം നിയന്ത്രിക്കാന്‍ പോലിസ് നന്നേ പാടുപെട്ടു. പരീക്ഷ കഴിഞ്ഞിറങ്ങിയ വാഹനങ്ങളും കൂടാതെ റോഡില്‍ പാര്‍ക്ക് ചെയ്തതും കുരുക്കിന് ആക്കം കൂട്ടി. പലസ്ഥലങ്ങളും മണിക്കൂറുകളോളം ആംബുലന്‍സുകളടക്കം കുരുക്കില്‍പെട്ടു. കൂടാതെ ഇന്നലെ ഞായറാഴ്ചയായതും പരീക്ഷാകേന്ദ്രങ്ങള്‍ ടൗണില്‍ നിന്നും അകത്തുള്ള സ്‌കൂളുകളുമായതും വെള്ളംകുടിക്കാന്‍പോലുമാകാതെ അതിരാവിലെമുതല്‍ എത്തിയവര്‍ ദുരിതത്തിലായി. പരീക്ഷാ കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തതിലുള്ള അപാകതയും സ്‌കൂള്‍ കോമ്പൗണ്ടിനകത്ത് വാഹനങ്ങള്‍ പ്രവേശിപ്പിക്കാത്തതുമാണ് ഭൂരിഭാഗം പേരെയും ദുരിതത്തിലാക്കിയത്. ഇത്തരത്തില്‍ രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും വലയ്ക്കുന്ന നടപടികളില്‍ നിന്നും വിട്ടുവീഴ്ചകള്‍ നടത്താന്‍ അധികൃതര്‍ തയ്യാറാവണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.  കിലോമീറ്ററുകള്‍ അകലെനിന്ന് പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മസ്ജിദില്‍ വിശ്രമസൗകര്യമൊരുക്കി. നീറ്റ് പരീക്ഷയെഴുതാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരുടെ സൗകര്യത്തിന് ജില്ലയില്‍ ആലുവ കീഴ്മാട് മലയന്‍കാട് വാദിറഹ്മ മസ്ജിദിലാണ് സൗകര്യമേര്‍പെടുത്തിയത്. കടുത്ത കാലാവസ്ഥയില്‍  സൗകര്യങ്ങള്‍ കുറവായ പ്രദേശത്ത് പള്ളിയില്‍ സൗകര്യമൊരുക്കി.

RELATED STORIES

Share it
Top