നീറ്റ് പരീക്ഷാര്‍ത്ഥികളോടുള്ള അധികൃതരുടെ പെരുമാറ്റം മനുഷ്യാവകാശ ധ്വംസനംകൊല്ലം: നീറ്റ് പരീക്ഷയെഴുതുവാനെത്തിയ പരീക്ഷാര്‍ത്ഥികളുടെ അടിവസ്ത്രം അഴിച്ചുളള പരിശോധനയും വസ്ത്രങ്ങളുടെ കൈ മുറിച്ചുമാറ്റിയുള്ള അധികൃതരുടെ നടപടിയും കാടത്തവും മനുഷ്യാവകാശ ധ്വംസനവുമാണെന്ന് മനുഷ്യാവകാശ സാമൂഹിക നീതിഫോറം സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. എന്‍ട്രന്‍സ് പരീക്ഷ എഴുതുവാന്‍ തയ്യാറായി വന്ന വിദ്യാര്‍ഥികളുടെ മാനസികനില പതറാനും അതുമൂലം പരീക്ഷ വേണ്ടരീതിയില്‍ എഴുതുവാന്‍ കഴിയാതെ വരികയും ചെയ്തു. സാംസ്‌ക്കാരിക കേരളത്തിലുതന്നെ അപമാനം ഉണ്ടാക്കിയ സംഭവം ആവര്‍ത്തിക്കാതിരിക്കുവാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ചെയര്‍മാന്‍ അഡ്വ:കെ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ ബി മോഹനന്‍ ഐഎഎസ്, എം മൈതീന്‍കുഞ്ഞ് ഐപിഎസ് റിട്ട, തഴവ സത്യന്‍, എസ് സുവര്‍ണ്ണകുമാര്‍, മുനമ്പത്ത് ഷിഹാബ്, എ മുഹമ്മദ്കുഞ്ഞ്, ശശിധരന്‍ അനിയന്‍സ്, രമണന്‍, രാജി ഉണ്ണികൃഷ്ണന്‍, ഷാനവാസ് എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top