നീറ്റ് പരീക്ഷയ്‌ക്കെത്തുന്നവര്‍ക്ക് സഹായഹസ്തവുമായി ജില്ലാ ഭരണകൂടം

കോഴിക്കോട്: ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നീറ്റ് പരീക്ഷക്കെത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുമെന്ന് കലക്ടര്‍ യു വി ജോസ് അറിയിച്ചു. പരീക്ഷക്കെത്തുന്നവര്‍ക്ക് സഹായം നല്‍കുന്നതിന് ബസ്സ്്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ സഹായകേന്ദ്രങ്ങള്‍ തുടങ്ങാന്‍ വിവിധ വകുപ്പുകള്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാക്കാന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്‌ഫോം, കെഎസ്ആര്‍ടിസി സ്റ്റാന്റ്, മൊഫ്യുസില്‍ ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ ഹെല്‍പ് ഡസ്‌ക്കുകള്‍ പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. കൊടുവള്ളിയിലും മുക്കത്തുമുള്ള പോലിസ് ഔട്ട്‌പോസ്റ്റുകളിലും ഹെല്‍പ് ഡസ്‌ക്കുകള്‍ ഉണ്ടായിരിക്കു.
കോഴിക്കോട് നിന്നും രാവിലെ 6 മണിക്കും 8 മണിക്കും ഇടയില്‍ അടിവാരത്തേക്ക് പോകുന്ന എല്ലാ കെഎസ്ആര്‍ടിസി ബസ്സുകളും റയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്‌ഫോമിന്  മുമ്പില്‍ നിന്നും പുറപ്പെട്ട് കെഎസ്ആര്‍ടിസി സ്റ്റേഷന്‍ വഴി സര്‍വീസ് നടത്തും. സംശയനിവാരണത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും 8156902807 (കെഎസ്ആര്‍ടിസി), 8281502155 (ടൂറിസം),  9847736000 (കംപാഷണേറ്റ് കോഴിക്കോട്) എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

RELATED STORIES

Share it
Top