നീറ്റ് പരീക്ഷയ്ക്കിടയിലെ പരിശോധന : സിബിഎസ്ഇക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപ്പരീക്ഷ (നീറ്റ്) എഴുതാനെത്തിയ വിദ്യാര്‍ഥികളുടെ അടിവസ്ത്രം വരെ അഴിച്ചു പരിശോധന നടത്തിയതുമായി ബന്ധപ്പെട്ട് സിബിഎസ്ഇക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം വിശദമായ മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജോസഫ് എം പുതുശ്ശേരിയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. കുട്ടികളെ അപമാനിച്ച സംഭവത്തിന്റെ പത്ര, ടെലിവിഷന്‍ റിപോര്‍ട്ടുകളുടെ പകര്‍പ്പും പുതുശ്ശേരി പരാതിക്കൊപ്പം സമര്‍പ്പിച്ചിരുന്നു. പരിശോധനയുടെ പേരില്‍ വിദ്യാര്‍ഥികളെ മാനസികവും ശാരീരകവുമായി അപമാനിച്ചതായുള്ള പരാതി ഗൗരവതരമാണെന്നു കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഈമാസം ഏഴിന് നീറ്റ് പരീക്ഷയുടെ കണ്ണൂരിലെ കേന്ദ്രത്തിലാണ് വിവാദപരിശോധന നടന്നത്. സംഭവത്തില്‍ വനിതാ കമ്മീഷനും നടപടി സ്വീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.

RELATED STORIES

Share it
Top