നീറ്റ് പരീക്ഷയില്‍ വസ്ത്രം അഴിച്ചു പരിശോധന : കുറ്റക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടണം-എന്‍ഡബ്ല്യൂഎഫ്ഇടുക്കി: നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനികളെ അടിവസ്ത്രം അടക്കം അഴിപ്പിച്ചു പരിശോധിച്ചവരെ ജോലിയില്‍ നിന്നു പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്ന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് എന്‍ഡബ്ല്യൂഎഫ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അധികൃതര്‍ ചെയ്തത് കടുത്ത മനുഷ്യാവാകാശ ലംഘനമാണ്. പരീക്ഷാര്‍ഥികളുടെ വസ്ത്രസ്വാതന്ത്ര്യം ഹനിക്കുന്ന നിബന്ധനകള്‍ എടുത്തുകളയാന്‍ നടപടി വേണം. സിബിഎസ്ഇയുടെ സംസ്‌കാര ശൂന്യമായ ചെയ്തികള്‍ക്കെതിരേ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത് അഭിനന്ദനാര്‍ഹമാണ്. സിബിഎസ്ഇ നിര്‍ദേശങ്ങള്‍ക്ക് ഒപ്പം പരീക്ഷാ കേന്ദ്രങ്ങളിലെ മാനേജ്‌മെന്റുകളുടെ സങ്കുചിത താല്‍പ്പര്യങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. വസ്ത്രസ്വാതന്ത്ര്യം അനുവദിച്ചുള്ള കോടതിവിധി നിലനില്‍ക്കേയാണ് അതിനെ അട്ടിമറിച്ചുള്ള വസ്ത്രാക്ഷേപം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ മാതൃകാപരമായ നടപടികള്‍ കൈക്കൊള്ളണമെന്നും എന്‍ഡബ്ല്യൂഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.  യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഷക്കീല ബുഷ്‌റ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അന്‍സിയ ഇസ്മായില്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഷാമില ഷംസ്, റംല റഹീം, സബീന സുലൈമാന്‍ സംസാരിച്ചു.

RELATED STORIES

Share it
Top