നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ ഹിജാബ് അഴിച്ചുവാങ്ങിയതായി പരാതിതിരുവനന്തപുരം: ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികള്‍ക്ക് നീറ്റ് പരീക്ഷ എഴുതാന്‍ അനുമതി നിഷേധിച്ചതായി പരാതി. തിരുവനന്തപുരം ചിന്മയ വിദ്യാലയത്തിലെ പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം. നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ ഹിജാബ് അധികൃതര്‍ അഴിച്ചുവാങ്ങി.  അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്ക് ശിരോവസ്ത്രം ധരിക്കാന്‍ ഹൈകോടതിയുടെ അനുമതി നിലനില്‍ക്കവെയാണ് സംഭവം.
മറ്റ് എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥികളെ പരീക്ഷയെഴുതാന്‍ അനുവദിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പരാതിയുണ്ടെങ്കില്‍ എഴുതി നല്‍കാനായിരുന്നു പ്രതികരണം.
ശിരോവസ്ത്രം ധരിച്ചെത്തുന്നവര്‍ പരീക്ഷ എഴുതാന്‍ അനുമതി നല്‍കണമെന്നും പരീക്ഷ തുടങ്ങുന്നതിന്റെ അരമണിക്കൂര്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്നും ഹൈകോടതി ഉത്തരവുണ്ട്. ഈ ഉത്തരവ് ലംഘിച്ചാണ് ചിന്മയ സ്‌കൂള്‍ അധികൃതര്‍ ശിരോവസ്ത്രത്തിനുള്ള അനുമതി നിഷേധിച്ചത്.

RELATED STORIES

Share it
Top