നീറ്റ് ദേഹപരിശോധന : തുടര്‍വിവാദം സിബിഎസ്ഇ വിദ്യാലയങ്ങളെ അപമാനിക്കാന്‍- പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷന്‍കോഴിക്കോട്: അഖിലേന്ത്യ എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ഥിനികളെ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയെന്ന ആരോപണത്തിന്റെ മറവില്‍ കേരളത്തിലെ സിബിഎസ്ഇ വിദ്യാലയങ്ങളെ അടച്ചാക്ഷേപിക്കാനുള്ള ചിലരുടെ നീക്കം ദുരുദ്ദേശ്യപരമാണെന്ന ് പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷന്‍. കണ്ണൂരിലും എറണാകുളത്തും വിദ്യാര്‍ഥിനികളെ അപമാനിക്കുന്ന വിധം ദേഹപരിശോധന നടത്തിയതും ഫുള്‍സ്ലീവ് മുറിച്ചുമാറ്റിയതുമായ പരാതികള്‍ ഉയര്‍ന്നത് അത്യന്തം ഗൗരവതരമാണ്. പ്രാകൃതവും മൃഗീയവുമായ ഇത്തരം പരിശോധനാ രീതികളെ ആര്‍ക്കും അംഗീകരിക്കാനാവില്ല സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് കെ പി മുഹമ്മദലി, കണ്‍വീനര്‍ നിസാര്‍ ഒളവണ്ണ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.  ഇപ്പോള്‍ നടക്കുന്നത് ഒറ്റപ്പെട്ട വീഴ്ചകളെ പര്‍വതീകരിച്ച് വിദ്യാലയങ്ങളെ മൊത്തം ആക്ഷേപിക്കാനുള്ള നീക്കമാണ്. ഇത് അനുവദിക്കാനാവില്ലെന്നും അസോസിയേഷന്‍ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top