നീറ്റും നെറ്റും വര്‍ഷത്തില്‍ രണ്ടുതവണന്യൂഡല്‍ഹി:  നീറ്റ്, നെറ്റ് പരീക്ഷകള്‍ ഇനിമുതല്‍ വര്‍ഷത്തില്‍ രണ്ടെണ്ണം നടത്തുവാന്‍ തീരുമാനം. രണ്ടു പരീക്ഷകളും ഒരു വിദ്യാര്‍ഥിക്കു എഴുതാമെന്നും ഇതില്‍ ഉയര്‍ന്ന സ്‌കോര്‍ പരിഗണിക്കുമെന്നുമാണ് പുതിയ വ്യവസ്ഥ. ഇതിന് പുറമെ ഉന്നതവിദ്യാഭ്യാസത്തിനുള്ള യോഗ്യത പരീക്ഷാനടത്തിപ്പ് രീതിയില്‍  മാറ്റം വരുത്തുവാനും കേന്ദ്രസര്‍ക്കാര്‍ നടപടികളാരംഭിച്ചു. യുജിസി, സിബിഎസ്ഇ എന്നിവ നടത്തിരുന്ന പരീക്ഷകള്‍ ദേശീയ പരീക്ഷ ഏജന്‍സിയാകും ഇനിമുതല്‍ നടത്തുക. നീറ്റ്, ജെഇഇ, നെറ്റ്, സിമാറ്റ്, ജിപാറ്റ് പരീക്ഷകള്‍ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തും. അതേസമയം സിലബസ്, ഫീസ് എന്നിവയില്‍ മാറ്റമുണ്ടാകില്ല. തിരഞ്ഞെടുത്ത കംപ്യൂട്ടര്‍ സെന്ററുകളിലായിരിക്കും പരീക്ഷ നടക്കുക.
ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടികളെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു.RELATED STORIES

Share it
Top