നീറ്റിന്റെ പേരില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ അവസാനിപ്പിക്കണം: മുസ്്‌ലിംലീഗ്

പാവറട്ടി: ബഹുമതങ്ങളുടെ നാടായ ഇന്ത്യയില്‍ ഓരോരുത്തരുടേയും മതങ്ങള്‍ക്കനുസരിച്ച് ജീവിക്കാനും വസ്ത്രം ധരിക്കാനും സ്വാതന്ത്ര്യമുള്ളപ്പോള്‍ നീറ്റ് പരീക്ഷയുടെ പേരില്‍ ഫുള്‍സ്ലീവ് മുറിച്ചു മാറ്റുകയും ശിരോവസ്ത്രം ധരിക്കുന്നതിന് മുന്‍കൂട്ടി അനുമതി വാങ്ങണം എന്നതും ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലതെന്ന് മണലൂര്‍ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി വിലയിരുത്തി. യോഗം ഖത്തര്‍ കെ.എം സി സി മണലൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഹാഷിം പുവ്വത്തൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ: മുഹമ്മദ് ഗസ്സാലി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ആര്‍ എ അബ്ദുല്‍ മനാഫ് അധ്യക്ഷത വഹിച്ചു. ഷക്കീര്‍ മാസ്റ്റര്‍ എളവള്ളി, അബ്ദുല്‍ റഹ്മാന്‍ വെന്മേനാട്, മുഹ്‌സിന്‍ മാസ്റ്റര്‍ പാടൂര്‍, കുഞ്ഞുമൊയ്തു ഹാജി സംസാരിച്ചു. ഈ മാസം പതിമൂന്നിന് നടക്കുന്ന “അഹ്‌ലന്‍ യാ ഷഹ്‌റ റമളാന്‍ ‘’ പഞ്ചായത്ത് അടിസ്ഥാനത്തില്‍ വന്‍ വിജയമാക്കാനും യോഗം തീരുമാനിച്ചു.

RELATED STORIES

Share it
Top