നീരവ് മോദി താമസിച്ചത് ലണ്ടനിലെ ജ്വല്ലറിക്കു മുകളില്‍

ലണ്ടന്‍: പിഎന്‍ബി തട്ടിപ്പുകേസിലെ പ്രതി നീരവ് മോദി ലണ്ടനില്‍ ജ്വല്ലറിക്കു മുകളിലുള്ള ഫഌറ്റിലായിരുന്നു താമസിച്ചിരുന്നതെന്നു റിപോര്‍ട്ട്. ഫെബ്രുവരിയില്‍ മോദിയുടെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കിയിരുന്നെങ്കിലും ഇതുപയോഗിച്ച് അദ്ദേഹം നാലുതവണ ലണ്ടനു പുറത്തേക്കു യാത്രചെയ്തതായും സണ്‍ഡേ ടൈംസ് റിപോര്‍ട്ടില്‍ പറയുന്നു. അദ്ദേഹം താമസിച്ചിരുന്ന ഓള്‍ ബോണ്ട് സ്ട്രീറ്റിലെ നീരവ് മോദി എന്ന പേരിലുള്ള ജ്വല്ലറിയുടെ മുകളിലുള്ള അപ്പാര്‍ട്ട്‌മെന്റ് ഒരാഴ്ചയിലധികമായി അടച്ചിട്ടിരിക്കുകയാണ്. ബ്രിട്ടന്‍ സുരക്ഷിത താവളമായതുകൊണ്ടാണ് നീരവ് മോദി ഇവിടെ തങ്ങിയതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്  ഉദ്യോഗസ്ഥന്‍ ആരോപിച്ചു. ഒരാഴ്ച മുമ്പാണ് നീരവ് മോദി ലണ്ടനില്‍ നിന്നു ബ്രസ്സല്‍സിലേക്കു കടന്നത്.

RELATED STORIES

Share it
Top