നീരവ് മോദി ഇപ്പോഴും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നു

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നു 13,000 കോടി രൂപ തട്ടിയ കേസിലെ പ്രതിയായ വജ്ര വ്യാപാരി നീരവ് മോദി ഇപ്പോഴും യാത്രയ്ക്ക് ഉപയോഗിക്കുന്നത് ഇന്ത്യന്‍ പാസ്‌പോര്‍ട്ട്. കഴിഞ്ഞ 12ന് ലണ്ടനില്‍ നിന്നു ബ്രസല്‍സിലേക്ക് യാത്ര ചെയ്യാന്‍ നീരവ് മോദി ഉപയോഗിച്ചത് ഇന്ത്യന്‍ പാസ്‌പോര്‍ട്ടാണെന്നതിന്റെ രേഖകളാണു പുറത്തുവന്നത്.
കഴിഞ്ഞ ഫെബ്രുവരി 24ന് മോദിയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ ഇതു ഫലപ്രദമാവാത്തതും റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാത്തതുമാണു മോദിക്ക് തുണയായത്.
മോദിക്കെതിരേ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കേസന്വേഷിക്കുന്ന സിബിഐ കഴിഞ്ഞ 11ന് ഇന്റര്‍പോളിനെ സമീപിച്ചിരുന്നു. എന്നാല്‍ പ്രതിക്കെതിരായ കുറ്റപത്രം സിബിഐ സമര്‍പ്പിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതുമില്ല.

RELATED STORIES

Share it
Top