നീരവ് മോദിയുമായി ഇടപാടുകളില്ല: എസ്ബിഐ ചെയര്‍മാന്‍

കൊച്ചി: പഞ്ചാബ് നാഷനല്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് ബന്ധങ്ങളില്ലെന്ന് ബാങ്കിന്റെ ചെയര്‍മാന്‍ രജനിഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, പഞ്ചാബ് നാഷനല്‍ ബാങ്കുമായി എസ്ബിഐക്ക് സാമ്പത്തിക ഇടപാടുകളുണ്ട്. സാധാരണ നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ് അത്തരം ഇടപാടുകളെന്നും രജനിഷ് കുമാര്‍ പറഞ്ഞു. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിലവിലുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വജ്ര-സ്വര്‍ണാഭരണ സ്ഥാപനങ്ങള്‍ക്ക് ലോണ്‍ നല്‍കുന്ന കാര്യത്തില്‍ എസ്ബിഐ കൂടുതല്‍ ജാഗ്രതപാലിക്കും.
ബാങ്കിന്റെ മൊത്ത ഇടപാടുകളുടെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ ഒരുശതമാനത്തില്‍ താഴെയാണ് വജ്ര-സ്വര്‍ണ വ്യാപാരികളുമായുള്ള ഇടപാടെന്നും അദ്ദേഹം പറഞ്ഞു. കോര്‍പറേറ്റുകള്‍ക്ക് ലോണ്‍ നല്‍കുന്നതിനാണ് എസ്ബിഐ ഊന്നല്‍ നല്‍കുന്നതെന്ന ആരോപണം ചെയര്‍മാന്‍ നിഷേധിച്ചു. കോര്‍പറേറ്റ് സ്ഥാപനങ്ങളേക്കാള്‍ കിട്ടാക്കടം സൃഷ്ടിക്കുന്നത് ചെറുകിട സ്ഥാപനങ്ങളും വ്യക്തികളുമാണെന്ന വാസ്തവം തിരിച്ചറിയാതെ പോവരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മിനിമം ബാലന്‍സുമായി ബന്ധപ്പെട്ട് അധികനിരക്കുകള്‍ സാധാരണ ഉപഭോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കില്ല. ഓരോ വര്‍ഷവും ഈ ഇനത്തിലുള്ള നിരക്കുകള്‍ പുനപ്പരിശോധിക്കും. എടിഎം ഉപയോഗം 38 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി കുറെഞ്ഞ

RELATED STORIES

Share it
Top