നീരവ് മോദിയുടെ സ്ഥാപനത്തില്‍ നിന്ന് സ്വര്‍ണം വാങ്ങിയവര്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: ബാങ്ക്തട്ടിപ്പ് കേസിലെ പ്രതിയും വജ്ര വ്യാപാരിയുമായ നീരവ് മോദിയുടെ സ്ഥാപനത്തില്‍ നിന്നു വിലകൂടിയ ആഭരണങ്ങള്‍ വാങ്ങിയ 50ലധികം അതിസമ്പന്നര്‍ നിരീക്ഷണത്തില്‍. ഇവരുടെ ആദായനികുതി തിരിച്ചടവാണ് പുനപ്പരിശോധിക്കുന്നത്. ആഭരണങ്ങള്‍ വാങ്ങാനുപയോഗിച്ച പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു വകുപ്പ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ആഭരണം വാങ്ങിയതുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള പണമിടപാട് നടത്തിയിട്ടില്ലെന്നാണ് ഇവര്‍ മറുപടി നല്‍കിയത്. തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ വകുപ്പ് തീരുമാനിച്ചത്.
ആഭരണങ്ങള്‍ വാങ്ങാന്‍ ഇവര്‍ പകുതി ചെക്ക്, കാര്‍ഡ് എന്നിവയാണ് ഉപയോഗിച്ചത്. ബാക്കി പണമായാണ് നല്‍കിയത്. ഇതുസംബന്ധിച്ച രേഖകള്‍ ആദായനികുതി വകുപ്പിനു കിട്ടിയിട്ടുണ്ട്. 2014-15 മുതല്‍ ആഭരണങ്ങള്‍ വാങ്ങിയവരുടെ വിവരങ്ങളാണ് പരിശോധിക്കുന്നത്.

RELATED STORIES

Share it
Top