നീരവ് മോദിക്കെതിരേ റെഡ്‌കോര്‍ണര്‍ നോട്ടീസ്‌

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് (പിഎന്‍ബി) കോടികള്‍ വായ്പയെടുത്ത് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരേ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഇയാളെ കൂടാതെ, സഹോദരങ്ങളായ നിഷാല്‍ മോദി, കമ്പനി എക്‌സിക്യൂട്ടീവ് സുഭാഷ് പരബ് എന്നിവര്‍ക്കെതിരേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശപ്രകാരം നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
കോടികളുടെ തട്ടിപ്പു നടത്തിയ നീരവ് മോദി ഇപ്പോള്‍ ബ്രിട്ടനിലാണെന്നാണ് വിവരം. നീരവ് മോദിക്ക് പ്രവേശനാനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് ജൂണ്‍ 28ന് വിദേശകാര്യ മന്ത്രാലയം ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയടക്കമുള്ള രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
നീരവും ബിസിനസ് പങ്കാളിയായ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടത്തിയത്.

RELATED STORIES

Share it
Top