നീരവ് മോദിക്കെതിരേ ഇ-മെയില്‍ വഴി അറസ്റ്റ് വാറന്റ്‌

ന്യൂഡല്‍ഹി: കസ്റ്റംസ് തീരുവ വെട്ടിച്ച കേസില്‍ വജ്രവ്യാപാരി നീരവ് മോദിക്ക് റവന്യൂ ഇന്റലിജന്‍സ് ഏജന്‍സി (ഡിആര്‍ഐ) ഇ-മെയില്‍ വഴി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കേസില്‍ മോദി ഹാജരാവാത്തതിനെ തുടര്‍ന്ന് സൂറത്തിലെ കോടതിയാണ് വാറന്റ് പുറപ്പെടുവിക്കാന്‍ ഉത്തരവിട്ടത്.
നീരവ് മോദിക്കും അദ്ദേഹത്തിന്റെ മൂന്നു സ്ഥാപനങ്ങള്‍ക്കുമെതിരേ കഴിഞ്ഞ മാര്‍ച്ചിലാണ് ഡിആര്‍ഐ കേസെടുത്തത്. സൂറത്തിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ മോദിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ ഇറക്കുമതി ചെയ്ത തീരുവയില്ലാത്ത ഉല്‍പന്നങ്ങള്‍ ചട്ടം ലംഘിച്ച് സംസ്‌കരിച്ച് വജ്രവും മുത്തുമാക്കി പൊതുവിപണിയില്‍ വില്‍പന നടത്തി എന്നാണ് കേസ്.
അസംസ്‌കൃത വസ്തുവായി ഉപയോഗിക്കാനോ, സംസ്‌കരിച്ച് കയറ്റുമതി ചെയ്യാനോ മാത്രമേ പാടുള്ളൂ എന്നാണ് ചട്ടം. ഇറക്കുമതി തീരുവ വെട്ടിക്കാനായി മോശം നിലവാരത്തിലുള്ള വജ്രവും മുത്തുകളും കമ്പനികള്‍ കയറ്റി അയച്ചു. ഇറക്കുമതി ചെയ്ത ഉല്‍പന്നങ്ങള്‍ സംസ്‌കരിച്ചാണ് കയറ്റി അയച്ചതെന്നായിരുന്നു കമ്പനികളുടെ അവകാശവാദം. ഇതുവഴി 52 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് ഡിആര്‍ഐ പറയുന്നത്.
തെളിവുകളും രേഖകളും വിശദാംശങ്ങളും ഡിആര്‍ഐ ശേഖരിച്ചിട്ടുണ്ട്. കേസില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സമയന്‍സ് അയച്ചിരുന്നുവെങ്കിലും മോദിയോ, അദ്ദേഹത്തിന്റെ പ്രതിനിധിയോ ഹാജരായിരുന്നില്ല. 13,000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയതിന് മോദിക്കും അമ്മാവന്‍ മെഹുല്‍ ചോക്‌സിക്കുമെതിരേ കേസുകള്‍ വേറെയുമുണ്ട്.ന്യൂഡല്‍ഹി: രണ്ട് അഭിഭാഷകരെ അലഹബാദ് ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കണമെന്ന സുപ്രിംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ സര്‍ക്കാര്‍ രണ്ടാംതവണയും തിരിച്ചയച്ചു. ഇവര്‍ക്കെതിരേ പരാതിയുണ്ടെന്നു ചൂണ്ടിക്കാണിച്ചാണ് ശുപാര്‍ശ തിരിച്ചയച്ചത്. മുഹമ്മദ് മന്‍സൂര്‍, ബഷാരസ് അലിയാന്‍ എന്നീ അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരാക്കാനായിരുന്നു ശുപാര്‍ശ. അന്തരിച്ച മുന്‍ സുപ്രിംകോടതി ജഡ്ജി സഗീര്‍ അഹ്മദിന്റെ മകനാണ് മന്‍സൂര്‍. അതേസമയം, അഡ്വ. നസീര്‍ അഹ്മദ് ബെയ്ഗിന് ജമ്മുകശ്മീര്‍ ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നല്‍കണമെന്ന കൊളീജിയം ശുപാര്‍ശ തിരിച്ചയക്കാന്‍ കേന്ദ്രം തീരുമാനിച്ചു. വാസിം സാദിഖ് നര്‍ഗല്‍, സിന്ധു ശര്‍മ, ജില്ലാ ജഡ്ജി റഷീദ് അലി ദര്‍ എന്നിവരുടെ പേരുകള്‍ നിയമ മന്ത്രാലയം മുന്നോട്ടുവച്ചിട്ടുണ്ട്. ബെയ്ഗിന്റെ പേര് തിരിച്ചയക്കുന്നതിന് കാരണമൊന്നും പറഞ്ഞിട്ടില്ല.

RELATED STORIES

Share it
Top