നീരവ് മോദിക്കെതിരെ ഇന്റര്‍ പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്

ന്യൂഡല്‍ഹി: പിഎന്‍ബി തട്ടിപ്പ് കേസില്‍ നീരവ് മോദിക്കെതിരെ ഇന്റര്‍ പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്. ഇതുപ്രകാരം നിരവ് മോദി അഭയം തേടുന്ന രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ക്ക് ഇദ്ദേഹത്തെ പിടിക്കാന്‍ സാധിക്കും.പ്രതിയെ സംബന്ധിച്ച വിവരങ്ങളും താമസിക്കുന്ന സ്ഥല വിവരങ്ങളും ഇന്റര്‍പോള്‍ മറ്റ് രാജ്യങ്ങളെ അറിയിക്കുന്നതിനാലാണിത്.സിബിഐയുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി. 13,578 കോടിയുടെ കേസില്‍ മോദിയുടെ അമ്മാവന്‍ മെഹുല്‍ ചോസ്‌കിക്കെതിരെയും നോട്ടീസ് പുറപ്പെടുവിക്കാന്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.സാമ്പത്തിക കുറ്റകൃത്യത്തിനു ശേഷം കഴിഞ്ഞ ജനുവരിയിലാണ് നീരവ് മോദിയും ബന്ധുക്കളും ഇന്ത്യയില്‍ നിന്ന് കടന്നത്.

RELATED STORIES

Share it
Top