നീരയ്ക്ക് പുതുജീവന്‍

തിരുവനന്തപുരം: പ്രതിസന്ധിയിലായ നീരയ്ക്ക് പുതുജീവന്‍ നല്‍കാന്‍ തീരുമാനം. സംസ്ഥാനത്തിന്റെ തനത് പാനീയമെന്ന നിലയില്‍ നീര അന്താരാഷ്ട്ര നിലവാരത്തില്‍ തയ്യാറാക്കി വിപണിയിലെത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
ആരോഗ്യ പാനീയമായ നീരയെ ആകര്‍ഷകമായ രീതിയില്‍ പൊതുവിപണിയിലെത്തിക്കുന്നതിന്റെ സാധ്യതകള്‍ യോഗം ചര്‍ച്ച ചെയ്തു. നീര ഉള്‍പ്പെടെയുള്ള നാളികേരാധിഷ്ഠിത സംരംഭങ്ങള്‍ നടപ്പിലാക്കിവരുന്ന കമ്പനികളെ സഹായിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഇതിനായി ഒരു സമഗ്ര പാക്കേജ് പ്രഖ്യാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും.

RELATED STORIES

Share it
Top