നീരജ് ചോപ്രക്ക് സ്വര്‍ണംന്യൂഡല്‍ഹി: ഇന്ത്യയുടെ ഒളിംപിക് പ്രതീക്ഷാ താരം നീരജ് ചോപ്രക്ക് സ്വര്‍ണത്തിളക്കം. ഇന്നലെ ഫ്രാന്‍സില്‍ വച്ച നടന്ന സോട്ടെവില്ലി അത്‌ലറ്റിക്‌സ് മീറ്റില്‍ സ്വര്‍ണം നേടിയാണ് 2020 ലെ ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയ്ക്ക് നീരജ് ചോപ്ര വീണ്ടും സജീവമാക്കിയത്. മീറ്റില്‍ 85.17 മീറ്റര്‍ ദൂരം എറിഞ്ഞാണ് താരം ഇന്നലെ സ്വര്‍ണം നേടിയത്. ഈ ഇനത്തില്‍ 81.48 മീറ്റര്‍ എറിഞ്ഞ മോള്‍ഡോവയുടെ അഡ്രിയാന്‍ മാര്‍ഡാറെ വെള്ളിയും 79.31 മീറ്റര്‍ എറിഞ്ഞ ലിത്വാനിയയുടെ എഡിസ് മാത്തുസേവിഷ്യസ് വെങ്കലവും സ്വന്തമാക്കി.  ഈ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ താരം 87.43 ദൂരം എറിഞ്ഞിരുന്നു. ഈയിടെ കഴിഞ്ഞ ഡയമണ്ട്‌സ് ലീഗില്‍ കണ്ടെത്തിയ 87.43 മീറ്ററാണ് താരത്തിന്റെ  മികച്ച വ്യക്തിഗത നേട്ടം.  ഇവിടെ താരത്തിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്നാല്‍ പിന്നീടങ്ങോട്ട് താരത്തിന് ഈ ദൂരം താണ്ടാനായില്ല.

RELATED STORIES

Share it
Top