നീനുവിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ആശുപത്രി രേഖകള്‍കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് ദുരഭിമാന കൊലയ്ക്ക് ഇരയായ കെവിന്‍ ജോസഫിന്റെ ഭാര്യ നീനുവിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കുന്ന ആശുപത്രി രേഖഖള്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. നീനുവിന് മാനസിക രോഗമാണെന്ന പ്രതിഭാഗത്തിന്റെ ആരോപണത്തെ തുടര്‍ന്നാണ് കോടതി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ആവശ്യപെട്ടിരുന്നു. അത് പ്രകാരമാണ് അന്വേഷണ സംഘം
നീനുവിനെ മൂന്നുതവണ ചികില്‍സക്കായി തന്റെ അടുക്കല്‍ കൊണ്ടുവന്നിരുന്നെന്നും  എന്നാല്‍ സാധാരണ കൗണ്‍സലിങ് മാത്രമാണ് നല്‍കിയതെന്നും,നീനുവിന്റെ മാനസിക നിലയില്‍ തകരാറൊന്നുമില്ലെന്നും തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ വൃന്ദ ഏറ്റുമാനൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു. തനിക്ക് ഒരു പ്രണയം ഉണ്ടെന്നും അതില്‍ നിന്ന് പിന്മാറില്ലെന്നും നീനു പറഞ്ഞതായി ഡോക്ടര്‍ വ്യക്തമാക്കി.അതേ സമയം നീനുവിനെ മനോരോഗം ഉണ്ടായിരുന്നുവെന്ന് തെളിയിക്കാനായി മെഡിക്കല്‍ ബോര്‍ഡിനെ ചുമതലപെടുത്തണമെന്ന്് പ്രതിഭാഗം ആവശ്യപെട്ടിട്ടുണ്ട്.

RELATED STORIES

Share it
Top