നീതി നടപ്പാവുന്നതില്‍ സന്തോഷം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജിഷാ വധക്കേസില്‍ നീതി നടപ്പാവുന്നതില്‍ സന്തോഷമുണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഭരണകാലത്തു നിയോഗിച്ച ആദ്യ അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകള്‍ തന്നെയാണു പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുത്തത്. അന്ന് യുഡിഎഫ് സര്‍ക്കാര്‍ കേസ് അട്ടിമറിച്ചുവെന്ന് പറഞ്ഞ് ഇടതു മുന്നണി വന്‍ പ്രചാരണമാണു നടത്തിയത്. അതെല്ലാം തെറ്റാണെന്നു കോടതിവിധി പുറത്തു വന്നതോടെ തെളിഞ്ഞിരിക്കുന്നു. കൃത്യമായ അന്വേഷണം തന്നെയാണ് ആദ്യസംഘം നടത്തിയത്. സാധുവായ ഒരു പെണ്‍കുട്ടിയുടെ കൊലപാതകത്തെ രാഷ്ട്രീയവല്‍ക്കരിച്ച് തിരഞ്ഞെടുപ്പില്‍ ലാഭം കൊയ്യുന്നതിന് ഉപയോഗപ്പെടുത്തിയ ഇടതു മുന്നണിയുടെ ഹീനതന്ത്രത്തിനുള്ള മറുപടി കൂടിയാണ് കോടതിവിധിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

RELATED STORIES

Share it
Top