നീതിക്കായുള്ള പോരാട്ടം തുടരും: സിപിഎംകണ്ണൂര്‍: ഫസല്‍ കേസ് പുനരന്വേഷിക്കേണ്ട ആവശ്യമില്ലെന്ന സിബിഐ കോടതിവിധി അന്വേഷണ ഏജന്‍സിയുടെ വ്യത്യസ്ത നിലപാടിന്റെ അടിസ്ഥാനത്തിലാണെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താന്‍ പുനരന്വേഷണം വേണമെന്നാണ് ഫസലിന്റെ സഹോദരന്‍ ആവശ്യപ്പെട്ടത്. കാരായി രാജനും കാരായി ചന്ദ്രശേഖരനും ഉള്‍പ്പെടെയുള്ളവരുടെ നിരപരാധിത്വം തെളിയിക്കപ്പെടണമെന്നാണ് ആവശ്യം. ഇതിനായി നീതിന്യായ വ്യവസ്ഥയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്നും സിപിഎം അറിയിച്ചു.

RELATED STORIES

Share it
Top