നിസ്‌കരിക്കാനെത്തിയ മുസ് ലിങ്ങളെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു;സംഘര്‍ഷം, രണ്ട് പേര്‍ക്ക് പരിക്ക്

മീററ്റ്:  നിസ്‌കരിക്കാനെത്തിയ മുസ് ലിങ്ങളെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. മീററ്റില്‍ ശവകുടീരത്തിന് സമീപം നിസ്‌കരിക്കാനെത്തിയവരെയാണ് ബിജെപിയുടെ നേതൃത്വത്തിലെത്തിയ സംഘം തടഞ്ഞത്.ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. റമദാന്‍ വ്രതം ആരംഭിക്കാനിരിക്കെ ശവകുടീരത്തില്‍ നിസ്‌കരിക്കാനെത്തിയ മുസ് ലിങ്ങളെ ബിജെപിയുടെ നേതൃത്വത്തിലെത്തിയ ഹിന്ദു സംഘടനകള്‍ തടയുകയായിരുന്നു. സമീപത്ത് ക്ഷേത്രമുണ്ടെന്ന് പറഞ്ഞായിരുന്നു നിസ്‌കാരം തടഞ്ഞത്. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസിനെ വിന്യസിച്ചു.
തങ്ങളുടെ പ്രദേശത്ത് പുതിയ രീതികള്‍ തുടങ്ങാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ബിജെപി പ്രവര്‍ത്തകര്‍ നിസ്‌കാരം തടഞ്ഞത്. എന്നാല്‍, ഇത് ആദ്യമായി ചെയ്യുന്നതല്ലെന്നും കാലങ്ങളായി നടന്നുവരുന്നതാണെന്നും യുവ സേവ സമിതി നേതാവ് ബദാല്‍ അലി പറഞ്ഞു.

RELATED STORIES

Share it
Top