മകനെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് ഇ പി ജയരാജന്‍

തിരുവനന്തപുരം: നിയമസഭയില്‍ തന്റെ മകനെതിരായി അനില്‍ അക്കര ഉന്നയിച്ച ആരോപണങ്ങള്‍ ഇ പി ജയരാജന്‍ നിഷേധിച്ചു. . ജയരാജന്റെ മകനെന്ന പേരില്‍ പ്രതിപക്ഷം പറഞ്ഞത് മറ്റാരുടെയോ പേരാണ്. ഡീസല്‍ വിതരണ കമ്പനിയുടെ ഡിസ്ട്രിബ്യൂട്ടറാണ് തന്റെ മകന്‍. അറ്റ്‌ലസ് രാമചന്ദ്രന്റെ മകളുടെ ഭര്‍ത്താവിനെ സഹായിക്കാന്‍ അദ്ദേഹത്തിന്റെ കൂട്ടുകാരന്‍ കൂടിയായ തന്റെ മകന്‍ ഒരു ചെക്ക് നല്‍കിയിരുന്നു. മകന്‍ നല്‍കിയ ചെക്ക് കൂട്ടുകാരന്‍ മാറി പണമാക്കി. പകരം അതേ തുകയ്ക്ക് അറ്റ്‌ലസ് രാമചന്ദ്രന്റെ മകളുടെ പേരിലുള്ള ചെക്ക് നല്‍കി. ഇത് ബാങ്കില്‍ മാറാന്‍ നല്‍കിയെങ്കിലും അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങി. ഇതിന്റെ നഷ്ടപരിഹാരം മകന്‍ കൊടുത്തുതീര്‍ത്തുവെന്നും പ്രതിപക്ഷം രാഷ്ട്രീയ വിരോധത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തിഹത്യ നടത്തുകയാണെന്നും ജയരാജന്‍ പറഞ്ഞു.

RELATED STORIES

Share it
Top